കോഴിക്കോട് : സുരക്ഷാ ജീവനക്കാന് പിന്‍കാലുകളില്‍ തൂക്കി ഭിത്തിയില്‍ അടിച്ച നായ്ക്കുട്ടി മൃതപ്രാണനായി ചികിത്സയില്‍. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മനുഷ്യത്വരഹിതമായ സംഭവം ഉണ്ടായത്. പ്രൊ.വൈസ് ചാന്‍സലറുടെ വസതിക്ക് സമീപം സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്നയാളാണ് രണ്ടു മാസം പ്രായമുള്ള തെരുവുനായയയെ കാലില്‍ തൂക്കിയെടുത്ത് ചുമരിലടിച്ചത്.
തളര്‍ന്നു കിടന്ന നായയെ സര്‍വകലാശാലയിലെ ഡ്രൈവര്‍മാരും സെക്യൂരിറ്റി ഓഫീസറായ ക്യാപ്റ്റന്‍ കെ.മണിയും ചേര്‍ന്നാണ് മൃഗാശുപത്രിയില്‍ എത്തിച്ചത്. എല്ലുകള്‍ തകര്‍ന്നിട്ടില്ലെങ്കിലും ഞരമ്പുകള്‍ക്ക് ക്ഷതമേറ്റതിനാല് നടക്കാനോ ആഹാരം കഴിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
മൃഗാശുപത്രിയില്‍ നിന്നും തെരുവുനായ്ക്കളെയും മൃഗങ്ങളെയും സംരക്ഷിക്കുന്ന ഹ്യുമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധസംഘടനയുടെ ചുങ്കത്തറയിലെ ക്യാമ്പിലേയ്ക്ക് പട്ടിയെ എത്തിച്ചു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി ക്യാമ്പിലുള്ള ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമാണ് ഇപ്പോള്‍ പരിചരണം നല്‍കുന്നത്. നായയെ ഉപദ്രവിച്ച സുരക്ഷാ ജീവനക്കാരനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന.
ശരീരം മരവിച്ച് തല ഒരു ഭാഗത്തേയ്ക്ക് ചരിഞ്ഞ നിലയില്‍ ആയതിനാല്‍ ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലാണ് നായ്ക്കുട്ടി. ഡ്രിപ്പ് നല്കിയുംപരിചരിച്ചും ജീവന് രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.

Comments