
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍ദീപ് ഹൂഡ ബെന്‍സ് നിരയിലെ അത്യാംഡബര എസ്യുവി സ്വന്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് താരം ബെന്‍സ് ജിഎല്‍എസ് സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. മുംബൈയിലെ ബെന്‍സ് ഡീസര്ഷിപ്പില് നിന്നാണ് ഹൂഡ പുതിയ വാഹനം സ്വന്തമാക്കിയത്. ജിഎല്‍എസിന്റെ രണ്ടു വേരിയന്റുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതില്‍ ഏതാണ് താരം സ്വന്തമാക്കിയത് എന്നു വ്യക്തമല്ല.
350 ഡി മോഡലില്‍ 3 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 225 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. 3 ലീറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന മോഡലിന് 329 ബിഎച്ച്പി കരുത്തും 480 എന്‍എം ടോര്‍ക്കുമുണ്ട്. 85.67 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.






