
ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ബെന്റ്ലി കോണ്ടിനെന്റല് ജിടി നമ്പര്‍ 9 എഡിഷന് ബൈ മുള്ളിനര്‍ പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് സ്പെഷല്‍ എഡിഷന് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷന് മോഡലായതിനാല്‍ നൂറ് എണ്ണം കോണ്ടിനെന്റല് ജിടി നമ്പര്‍ 9 എഡിഷന് മാത്രമായിരിക്കും വിപണിയിലെത്തിക്കുന്നത്.
പച്ച അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ ബെന്റ്ലി കോണ്ടിനെന്റല് ജിടി നമ്പര്‍ 9 എഡിഷന് വാങ്ങാന്‍ കഴിയും. മുന്നിലെ ഗ്രില്ലില്‍ '9' എന്ന് എഴുതിയിരിക്കുന്നത് വായിക്കാം. കോണ്ടിനെന്റല് ജിടി നമ്പര്‍ 9 എഡിഷനില്‍ 1930 ല്‍ ല മാന്‍ കാറോട്ടത്തില്‍ മല്‍സരിച്ച ബെന്റ്ലി 4 1/2 ലിറ്റര്‍ 'ബ്ലോവര്‍' മോഡലിനെ അനുകരിക്കുന്ന രൂപകല്‍പ്പനയാണ് കാണാനാകുന്നത്.
ബെന്റ്ലി 4 1/2 ലിറ്റര്‍ മോഡല്‍ വികസിപ്പിച്ചത് 1927 ലാണ്. 21 ഇഞ്ച് 10 സ്പോക്ക് അലോയ് വീലുകള്‍, കാര്‍ബണ്‍ ബോഡികിറ്റ് എന്നിവയോടെയാണ് ബെന്റ്ലി കോണ്ടിനെന്റല് ജിടി നമ്പര്‍ 9 എഡിഷന് വരുന്നത്. ബെന്റ്ലിയുടെ സ്റ്റാന്‍ഡേഡ് കോണ്ടിനെന്റല് ജിടിയും നമ്പര്‍ 9 എഡിഷനും തമ്മില്‍ മെക്കാനിക്കല്‍ വ്യത്യാസങ്ങളില്ല. 6.0 ലിറ്റര്‍, ഡബ്ല്യു12 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 635 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും






