ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ആരാധകര്‍ ഏറെയാണ്. തന്നെ തേടിയെത്തുന്ന ആരാധകര്‍ക്ക് ഗംഭീരന്‍ സര്‍പ്രൈസാണ് ധോണി എപ്പോഴും ഒരുക്കുന്നത്. ഇപ്പോഴിതാ ഐപിഎല്‍ പരിശീലനത്തിനെത്തിയ ധോണിയെ തേടി എത്തിയ ആരാധകനും ഗംഭീര സര്‍പ്രൈസാണ് ധോണി നല്‍കിയത്.
ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകന്‍ ഓടിയെത്തിയത്. ആരാധകന് പിടികൊടുക്കാതെ ബാലാജിയുടെ പിന്നിലേക്ക് ചാടി മാറി ഒളിക്കുകയായിരുന്നു ധോണി. തുടര്‍ന്ന് ആരാധകനെ വെട്ടിച്ച് ധോണി ഓടി. അവസാനം ചെറുചിരിയോടെ തിരികെയെത്തി ആരാധകന്റെ കൈയ്യില്‍ ധോണി പിടിക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് ഈ രസകരമായ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്യാച്ച് മീ ഈഫ് യു ഫാന്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടയിലും ആരാധകന് മുന്നില്‍ പെട്ടെന്ന് പിടികൊടുക്കാതെ താരം ചെറിയ തമാശ കാണിച്ചിരുന്നു. ആരാധകന് എളുപ്പത്തില്‍ പിടികൊടുക്കാതിരുക്കാന്‍ വേണ്ടി ധോണി കോഹ്ലിയടക്കമുള്ള കളിക്കാര്‍ക്കിടയിലൂടെ ഓടുകയും ചെയ്തിരുന്നു. ഈ ഓട്ടമത്സരം ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു.

Comments