
ഹോണ്ട ആക്ടീവ 6ജിയും എത്തുന്നു. 3ജി, 4ജി, 5ജി, എന്നീ മോഡലുകള്‍ക്ക് പിന്നാലെയാണ് ആക്ടീവ 6ജിയും എത്തുന്നത്.
സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്-6 നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടീവ 6ജി എത്തുന്നത്. 54,206 രൂപ മുതല്‍ 56071 രൂപ വരെയായിരിക്കും ആക്ടീവ 6ജിയുടെ എക്സ്ഷോറും വിലയെന്നാണ് സൂചന.
പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ആക്ടീവ 6ജിയില്‍ ഒരുക്കിയിട്ടുണ്ട്. രൂപത്തിലും കരുത്തിലും വലിയ മാറ്റവുമായാണ് ആക്ടീവ 6ജി എത്തുന്നത്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്ക് നല്‍കിയാണ് ആദ്യ കാഴ്ചയിലെ മാറ്റം. പുതിയ ഡിസൈനിലുള്ള അലോയി വീലുകളും ഡിസ്ക് ബ്രേക്കും പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളില്‍ കാണുന്നുണ്ട്.
ഹെഡ് ലൈറ്റിന്റെ സ്ഥാനവും മാറിയിട്ടുണ്ടെന്നാണ് സൂചന. വരാനിരിക്കുന്ന ഉത്സവ സീസണിലായിരിക്കും ഈ വാഹനം നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.






