പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പ്രമേയമാകുന്ന പി.എം നരേന്ദ്ര മോഡി എന്ന സിനിമ വിവാദത്തില്‍. താന്‍ പാട്ട് എഴുതിയിട്ടില്ലാത്ത ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗാനരചയിതാവ് ജാവേദ് അക്തര്‍ രംഗത്ത് വന്നതോടെയാണ് ചിത്രം വിവാദത്തിലായത്.
പ്രസൂണ്‍ ജോഷി, സമീര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ജാവേദ് അക്തറിന്റെ പേരും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന് വേണ്ടി താന്‍ ഒരു പാട്ട് പോലും എഴുതിയിട്ടില്ലെന്നും തന്റെ പേര് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത് ഞെട്ടലുളവാക്കുന്നുവെന്നും ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.
വിവേക് ഒബ്റോയി മോഡിയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഡിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് വരെയുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്.
Am shocked to find my name on the poster of this film. Have not written any songs for it ! pic.twitter.com/tIeg2vMpVG
— Javed Akhtar (@Javedakhtarjadu) March 22, 2019






