
സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന ഓരോ ട്രിക്കുമായാണ് ധോണിയുടെ മകള്‍ ശിവയുടെ ഓരോ വരവും. ഒപ്പോഴിതാ ഭാഷാ മികവ് വെളിപ്പെടുത്തിക്കൊണ്ടുള്ള സിവയുടെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അച്ഛന് ധോണിയുടെ ചോദ്യങ്ങള്‍ക്ക് ആറു ഭാഷകളില്‍ ഉത്തരം പറഞ്ഞാണ് സിവ ഞെട്ടിച്ചിരിക്കുന്നത്. തമിഴ്, ബംഗാള്‍, ഗുജറാത്ത്, ഭോജ്പുരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവയും ധോണിയും തമ്മില്‍ സംസാരിക്കുന്നത്. ധോണിയുടെ ഓരോ ചോദ്യങ്ങള്‍ക്കും പെട്ടെന്ന് തന്നെയാണ് സിവയുടെ മറുപടിയും. സുഖമാണോ? എന്ന ചോദ്യത്തിനാണ് സിവക്കുട്ടി ആറു ഭാഷകളില്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഐപിഎല്‍ 12-ാം ആവേശപ്പൂരത്തില് ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ ജയത്തോടെയാണ് തുടക്കമിട്ടിരിക്കുന്നത്. കോഹ്ലി ക്യാപ്റ്റനായ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ ഏഴു വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ധോണിപ്പട തകര്‍ത്തുവിട്ടത്.






