
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ജസ്പ്രീത് ബുമ്രയ്ക്ക് പരിക്ക്. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളില്‍ നിറഞ്ഞു നില്ക്കുന്ന പേസറാണ് ജസ്പ്രീത് ബുമ്ര. ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ഋഷഭ് പന്തിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബുമ്രയുടെ ഇടത് തോളിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
ബുമ്രയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്റ് വ്യക്തമാക്കി. ഇന്ന് നടത്തുന്ന വിശദമായ വിലയിരുത്തലുകള്‍ക്കുശേഷം ബുമ്രയുടെ പരിക്കിന്റെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബുമ്രയുടെ പരിക്കില്‍ ആശങ്ക മവണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്മെന്റ് വ്യക്തമാക്കി. വ്യാഴാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ ആണ് മുംബൈയുടെ അടുത്ത മത്സരം. ലോകകപ്പ് കണക്കിലെടുത്ത് ഇന്ത്യയുടെ മുന്‍നിര പേസര്‍മാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നേരത്തെ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ ഈ നിര്‍ദേശത്തെ അനുകൂലിച്ചില്ല.






