
ഇനി കോംബി ബ്രേക്ക് സുരക്ഷയൊടെയാണ് സുസുക്കിയുടെ ആക്സസ് 125 എത്തുന്നത്. സിബിസി സംവിധാനം ഒരുക്കിയതോടെ വാഹനത്തിന്റെ വില 56,667 ആയി ഉയര്‍ന്നിട്ടുണ്ട്.
സുരക്ഷ ശക്തമാക്കിയതല്ലാതെ സാങ്കേതികമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. 124 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇതിലുള്ളത്. ഇത് 8.5 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയിലെ വാഹനങ്ങളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് താഴെയുള്ള ടൂ വീലറുകള്‍ക്ക് കോംബി ബ്രേക്കിങ് സംവിധാനവും 125 സിസിക്ക് മുകളിലുള്ളവയ്ക്ക് എബിഎസ് സംവിധാനവും ഒരുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
21.8 ലിറ്റര്‍ സ്റ്റോറേജ് ബിന്‍, മള്‍ട്ടി ഫങ്ഷന് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 12 ഇഞ്ച് ഫ്രണ്ട് വീല്‍, 12 വോള്‍ട്ട് ഡി.സി സോക്കറ്റ്, അലോയ് വീലുകള്‍, ഡിസ്ക് ബ്രേക്ക് തുടങ്ങിയ സവിശേഷതകളുമായിയാണ് പുതിയ മോഡല്‍ എത്തിയിരുന്നത്.
ഭാരക്കുറവും മികച്ച നിയന്ത്രണവും ഇന്ധനക്ഷമതയുമാണ് ആക്സസിന്റെ പ്രധാന സവിശേഷത.






