
ബംഗളുരു: ബംഗളുരു റോയല്‍ ചലഞ്ചേഴ്സ് താരം യുസ്വേന്ദ്ര ചഹലിന് മറുപടിയുമായി ഇംഗ്ലണ്ട് പേസര്‍ സ്റ്റിയുവര്‍ട്ട് ബ്രോഡ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ യുവരാജ് സിങ് തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തിയപ്പോള്‍ ബ്രോഡിനെ ഓര്‍മ്മവന്നുവെന്ന് പറഞ്ഞതിനാണ് ബ്രോഡ് തന്നെ മറുപടിയുമായി എത്തിയത്. 2007 ലോകകപ്പില്‍ ബ്രോഡിനെ ചഹല്‍ ഒരോവറിലെ ആറു പന്തുകളും സിക്സര്‍ പറത്തിയതിനെ പരാമര്‍ശിച്ചായിരുന്നു ചഹലിന്റെ കമന്റ്.

ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍ താങ്കള്‍ക്കും എന്നേപ്പോലെ 437 ടെസ്റ്റ് വിക്കറ്റൊക്കെ നേടാന്‍ കഴിയട്ടെ' എന്നായിരുന്നു ചഹലിനെ ട്രോളി ബ്രോഡ് നല്കിയ മറുപടി. മുംബൈ ഇന്ത്യന്‍സിനെതിരെ ചഹല്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ ആദ്യ മൂന്ന് പന്തുകളും യുവരാജ് സിങ് സിക്സര്‍ പറത്തിയിരുന്നു. എന്നാല്‍ നാലാം പന്തിലും യുവി സിക്സിന് ശ്രമിച്ചെങ്കിലും മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താകുകയായിരുന്നു.



Comments