
ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിച്ച ഡ്യൂക്ക് 125ന്റെ വില വര്‍ദ്ധിപ്പിച്ചു. വില വര്‍ദ്ധിപ്പിച്ചെങ്കിലും ഇപ്പോഴും ഡ്യൂക്ക് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് 125 ഡ്യൂക്ക്.
1.18 ലക്ഷം രൂപയില്‍ നിന്നും 1.25 ലക്ഷം രൂപയായാണ് വില ഉയര്‍ത്തിയത്. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം 125 ഡ്യൂക്കില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.
124.7 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 15 ബി.എച്ച്.പി. കരുത്തും 12 എന്‍.എം. ടോര്‍ക്കും ഈ എഞ്ചിന് സൃഷ്ടിക്കും. സിക്സ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്.
മുന്നില്‍ യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമായിരിക്കും. 148 കിലോഗ്രാമാണ് ഇന്റര്‍നാഷണല്‍ സ്പെക്കിന്റെ ഭാരം. മണിക്കൂറില്‍ വേഗത 120 കിലോമീറ്ററാണ്.
സുരക്ഷയ്ക്കായി ഇന്ത്യന്‍ സ്പെക്കിലും ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കും. ട്രെല്ലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125 ഒരുങ്ങുന്നത്.
ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്ക്കുന്ന പിന്‍സീറ്റ് എന്നിവ തന്നെയാണ് പുതിയ ഡ്യൂക്ക് 125-ലും. വാഹനത്തിനു പിന്നിലും ഡിസ്ക് ബ്രേക്കുണ്ട്.






