
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ടി.വി. അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചാലക്കുടിയില്‍ വെച്ചാണ് അപകടമുണ്ടായത്. അനുപമ ഉള്‍പ്പെടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എതിര് ദിശയില്‍ നിന്നെത്തിയ മറ്റൊരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ കലക്ടര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.






