
ഡബ്ലിന്‍ :കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനു വേണ്ടി കടലിനക്കരയിലും പ്രചാരണം. ചാഴിക്കാടിനു വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് അയര്‍ലണ്ടിലെ കോട്ടയം നിവാസികളാണ് ഒത്തുചേരുന്നത്.
ഏപ്രില്‍ എട്ടാം തിയതി തിങ്കളാഴ്ച രാവിലെ 10.30 ന് താലയില്‍ അലക്സ് വട്ടുകളത്തിന്റെ വസതിയില്‍ സമ്മേളനം ചേരും.പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഐ ഓ സി അയര്‍ലന്‍ഡ് പ്രസിഡണ്ട് ലിങ്ക്വിന്‍ സ്റ്റാര്‍ മാത്യു ,ഒ ഐ സി സി അയര്‍ലന്‍ഡ് പ്രസിഡണ്ട് ബിജു സെബാസ്റ്റിയന് ,കെ എം സി സി അയര്‍ലണ്ട് പ്രസിഡണ്ട് ഫവാസ് മാടശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും .ജെയ്മോന് കിഴക്കേക്കാട്ടില്‍ സ്വാഗതവും ബിജു പള്ളിക്കര നന്ദിയും പറയും .തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ദ്ധം തയാറാക്കുന്ന ഗാനത്തിന്റെ ചിത്രീകരണവും അന്ന് നടക്കും .എല്ലാ ജനാധിപത്യ വിശ്വാസികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
വിവരങ്ങള്‍ക്ക് :
ബിജു വെട്ടിക്കനാല്‍ :0868943859
സിറിള്‍ തെങ്ങുംപള്ളില്‍ :0877565559
മാത്യൂസ് ചേലക്കല്‍ :0876369380.






