
2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 വിപണിയില്‍ പുറത്തിറങ്ങി. പുതുക്കിയ ഇന്‍ട്രൂഡര്‍ 150 പതിപ്പിന് 1.08 ലക്ഷം രൂപയാണ് വില (ദില്ലി ഷോറൂം). ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുത്തന്‍ ഇന്‍ട്രൂഡര്‍ പതിപ്പ് എത്തുന്നത്.
ബൈക്കിലെ ഗിയര്‍ഷിഫ്റ്റ് ശൈലി കമ്പനി പരിഷ്കരിച്ചു. പിറകിലിരിക്കുന്നവര്‍ക്കായി പ്രത്യേക ബാക്ക്റെസ്റ്റ് കമ്പനി സ്ഥാപിച്ചിട്ടുണ്ട്. മറ്റു പ്രധാന വ്യത്യാസങ്ങളൊന്നും പഴയ, പുതിയ മോഡലുകള്‍ തമ്മിലില്ല. ജിക്സറിലെ 154.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ഇന്‍ട്രൂഡര്‍ 150 -യിലും. എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന് 8,000 rpm -ല്‍ 14.6 bhp കരുത്തും 6,000 rpm -ല്‍ 14 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളും ഇന്‍ട്രൂഡറില്‍ സസ്പെന്ഷന് നിറവേറ്റാനായുണ്ട്. 44 കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി നല്കുന്ന വാഗ്ദാനം. 266 mm ഡിസ്ക്ക് മുന്‍ ടയറിലും 220 mm ഡിസ്ക്ക് പിന് ടയറിലും ബ്രേക്കിങ് നിറവേറ്റും. വീതിയേറിയ ഹാന്‍ഡില്‍ബാര്‍, മുന്നോട്ടു നീങ്ങിയ ഫൂട്ട്പെഗുകള്‍, താഴ്ന്നിറങ്ങിയ സീറ്റുകള്‍ എന്നിവയെല്ലാം ഇന്‍ട്രൂഡറില്‍ യാത്രാസുഖകരമാക്കും.






