
ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്സാപ്പ്. വാട്സാപ്പ് ഇനി ആപ്പിള്‍ ഐപാഡിലും ലഭ്യമാകുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വാട്സാപ്പ് ബീറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാട്സാപ്പ് ബീറ്റഇന്‍ഫോ ഷെയര്‍ ചെയ്തിരിക്കുന്ന സ്ക്രീന്‍ഷോട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത് ഐഒഎസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിലെ പോലെ തന്നെയാകും ഐപാഡിലും വാട്സാപ്പ് പ്രവര്‍ത്തിക്കുകയെന്നാണ്.
തുടര്‍ച്ചയായി ലഭിക്കുന്ന ഫോര്‍വേഡ് മെസേജുകള്‍ ഒഴിവാക്കുന്നതിനുള്ള ഫീച്ചറോട് കൂടിയാണ് വാട്സാപ്പ് ഐപാഡില്‍ എത്തുന്നതെന്നാണ് സൂചനകള്‍.
വാട്സാപ്പ് ഐപാഡില്‍ ലഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും നിലവില്‍ ആപ്പ് സ്റ്റോറില്‍ വാട്സാപ്പ് ലഭ്യമാകില്ല. എന്നാല്‍ അടുത്ത അപ്ഡേറ്റോടു കൂടി ഐപാഡില്‍ വാട്സാപ്പ് ലഭ്യമാകുമെന്നാണ് കരുതുന്നത്.






