
പട്ന: ബിജെപിക്ക് വോട്ട് ചോദിച്ച് ദീപികയുടെയും രണ്‍വീറിന്റെയും വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് കൈയ്യോടെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഇരുവരും കാവി ഷാള്‍ അണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചിരുന്നത്. മോഡി വീണ്ടും വരണം, ബിജെപിക്ക് വോട്ട് ചെയ്യൂ.. എന്ന് ഇരുവരും ആവശ്യപ്പെടുന്ന തരത്തിലാണ് വ്യാജന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


ഒരു വട്ടം കൂടി മോഡി, എന്ന് പ്രചരണം നടക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വ്യാജന് സജീവമായത്. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ഷെയറുകളാണ് ലഭിക്കുന്നത്. ചിത്രങ്ങള്‍ വ്യാജമാണെന്ന് സോഷ്യല്‍ മീഡിയ തന്നെ ചുണ്ടിക്കാട്ടിയിട്ടുണ്ട്.







Comments