പലപ്പോഴും പല സിനിമ താരങ്ങളുടെ സ്വകാര്യ ജീവിതത്തിന് വെള്ളിത്തിരയിലെ തിളക്കം കാണില്ല. ഇത്തരത്തില്‍ തന്റെ ജീവിതാനുഭവം തന്നെ വ്യക്തമാക്കിയിരിക്കുകയാണ് നടി സംഗീത ക്രിഷ്. തന്റെ സ്വന്തം അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കെല്ലാം നന്ദി പറയുകാണ് നടി ചെയ്യുന്നത്. ഈ ട്വിറ്റര്‍ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ ചര്‍ച്ച വിഷയം.
'പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുെതന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.'-സംഗീത കുറിച്ചു.
നേരത്തെ തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന് പറഞ്ഞ് നടിയുടെ അമ്മ രംഗത്തെത്തുകയും നടിക്കെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതോടെ സംഗീതയെ കുറിച്ച് മോശമായ അഭിപ്രായങ്ങളും ഉയര്‍ന്നു. പിന്നാലെയാണ് അമ്മയെ കുറിച്ച് നടിയുടെ ട്വീറ്റ് എത്തിയത്. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകന്, ഉത്തമന്, സമ്മര്‍ ഇന്‍ ബെത്ലേഹേം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരിയായിരുന്നു സംഗീത.

Comments