
മുംബൈ അധോലോക നേതാവ് രവി പീജാരിയുടെ സംഘത്തിന് കൊച്ചിയില്‍ ഇപ്പോഴും കണ്ണികളുണ്ട്. പണം ആവശ്യപ്പെട്ട് നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ ആക്രമണം നടന്നതോടെയാണ് രവി പൂജാരിക്ക് കേരളത്തിലും കണ്ണികളുണ്ടെന്ന കാര്യം വ്യക്തമായത്. 25 കോടിയാണ് രവി പൂജാരി ആവശ്യപ്പെട്ടതെന്ന് നടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണം നല്‍കാതെ വന്നതോടെയാണ് നടിയുടെ കൊച്ചിയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പുണ്ടായത്.
ഇപ്പോള്‍ ലീന മരിയ പോളിനെ സഹായിച്ച മറ്റുള്ളവര്‍ക്ക് നേരെയും ഭീഷണി മുഴക്കിയിരിക്കുകയാണ്. രവി പൂജാരി നേരിട്ട് ഫോണില്‍ വിളിച്ചാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. കൊച്ചിയിലെ കാര്യങ്ങള്‍ കൃത്യമായി അറിയുന്നുണ്ടെന്നും കരുതിയിരിക്കാനും മുന്നറിയിപ്പ് നല്കി. വിവരങ്ങള്‍ കൃത്യമായി പൂജാരിക്ക് എത്തിക്കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവാണിത്.






