
അഹമ്മദാഹാദ്: ഗുജറാത്തിലെ പട്ടേല് സമരനേതാവ് ഹാര്ദ്ദിക് പട്ടേലിന് വേദിയില് കയറി മര്ദ്ദനം. ഗുജറാത്തിലെ സുരേന്ദ്രനഗറില് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സദസില് നിന്നും കയറിവന്ന ഒരാള് ഹര്ദ്ദിക്കിന്റെ കവിളത്ത് അടിച്ചത്.
തരുണ് ഗജ്ജാര് എന്നയാളാണ് ആക്രമണം നടത്തിയത്. ഇതിന്രെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗജ്ജാര് ഇപ്പോള് ആശുപത്രിയിലാണ് കഴിയുന്നത്. ഹര്ദ്ദിക്ക് പട്ടേല് നേതൃത്വത്തില് നടന്ന പ്രക്ഷോഭത്തില് തന്റെ ഭാര്യയ്ക്കും കുഞ്ഞിനും ആരോഗ്യത്തെ ബാധിച്ചുവെന്നും അക്രമി ദേശീയ വാര്ത്താ ഏജന്സിയോട് പറഞ്ഞു.
പട്ടേല് സമരകാലത്ത് തന്റെ ഭാര്യ ഗര്ഭിണിയായിരുന്നുവെന്നും അത് മൂലം താന് ഒരുപാട് കഷ്ടപ്പാടുകള് സഹിച്ചുവെന്നും അന്ന് തീരുമാനിച്ചതാണ് ഇയാളെ ഒറ്റയ്ക്ക് കിട്ടിയാല് മര്ദ്ദിക്കണമെന്നതും അക്രമി പറഞ്ഞു. പട്ടേല് പ്രക്ഷോഭ റാലി കാരണം തന്റെ കുഞ്ഞിനായി മരുന്നുവാങ്ങാന് പോലും സാധിച്ചില്ലെന്നും പറഞ്ഞു.
അടുത്തിടെ കോണ്ഗ്രസില് ചേക്കേറിയ പട്ടേല് പ്രക്ഷോഭ നേതാവായ ഹര്ദ്ദിക്കിന്റെ ഹെലികോപ്ടര് ഇറക്കുന്നതിനെ ചൊല്ലി തര്ക്കമുണ്ടായിരുന്നു. ഇതിനെത്തുടര്ന്ന് 100 കിലോമീറ്റര് കാറില് യാത്ര ചെയ്താണ് റാലി നടക്കുന്ന സ്ഥലത്ത് എത്തിയത്. അക്രമിക്ക് ബിജെപി ബന്ധമുണ്ടെന്നാണ് കോണ്ഗ്രസ് ആരോപിച്ചത്.
കഴിഞ്ഞദിവസം ഡല്ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്ത്താ സമ്മേളനത്തില് ബിജെപി എംപിക്ക് നേരെ ചെരുപ്പേറുണ്ടായിരുന്നു. ഇതിന്റെ പിന്തുടര്ച്ചയായാണ് ഇന്ന് മര്ദ്ദനമുണ്ടായത്.







Comments