
റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മൂന്നാം സീസണില്‍ തെന്നിന്ത്യന്‍ സൂപ്പന് താരം നയന്‍ താര അവതാരകയായി എത്തുമെന്ന് സൂചന. കളേവ്സ് തമിഴ ്ചാനലിന് ഔദ്യോദിഗ ട്വിറ്ററില്‍ നിന്നും വന്ന ട്വീറ്റാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കു എ്നനാണ് ചാനല്‍ പുറത്തുവിട്ട ട്വിറ്റില്‍ പറയുന്നത്. അതേസമയം മുന്‍പത്തെ സീസണിലെ പോലെ കമല്‍ ഹാസന് തന്നെ അവതാരകനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ നിലവില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരക്കിലായതിനാലാണ് നയന്‍ താരയുടെ പേര് ചര്‍ച്ചയായിരിക്കുന്നത്. വന്‍ വിജയമായിരുന്നു കമല്‍ അവതരിപ്പിച്ച ബിഗ് ബോസ് സീസണുകള്‍.
നിലവില്‍ അജിത്ത് നായകനായെത്തിയ വിശ്വാസമാണ് നയന്‍ താരയുടെ അവസാനമിറങ്ങിയ ചിത്രം. ചക്രി സംവിധാനം ചെയ്യുന്ന കൊലയുതിര്‍ കാലം, മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.






