
വിവാഹം കഴിഞ്ഞ് നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞു പിറന്നത്. ഏപ്രില്‍ 18 നാണ് താന്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. കണ്മണിക്കായുള്ള ആ കാത്തിരിപ്പിന്റെ ആഘോഷവും ഒരുക്കവും കുഞ്ഞ് പിറന്ന സന്തോഷത്തില്‍ ചാക്കോച്ചന് പങ്കുവെച്ചിരിക്കുകയാണ്.
2015 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രിലില്‍ തന്നെയാണ് പ്രിയയുടെ ജന്മദിനവും. ഇതേ ഏപ്രില്‍ മാസത്തില്‍ തന്നെ കാത്തിരിപ്പിനൊടുവില്‍ കണ്മണി പിറന്നതും ചാക്കോച്ചനും കുടുംബത്തിനും ഇരട്ടി സന്തോഷമായി. ലളിതമായി എന്നാല്‍ പ്രൗഡി ഒട്ടും കുറയാതെയാണ് പ്രിയ ബേബി ഷവര്‍ ചടങ്ങിനായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പ്രിയയുടെ വസ്ത്രത്തിന്റെ അതേ കളര്‍ കോട്ടും സൂട്ടുമാണ് ചാക്കോച്ചന്റെ വേഷം.






