
അങ്കമാലി: അങ്കമാലി കറുകുറ്റിയിലെ 11 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. എന്നാല്‍ ആത്മഹത്യയിലേക്ക് കുട്ടിയെ നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അടുത്ത ബന്ധു ആണ് കുട്ടിയുടെ മരണം ആത്മഹത്യയെന്ന് സമ്മതിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ മരിച്ച നിലയിലാണ് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം പരിശോധിക്കുന്നതിനിടെയാണ് കഴുത്തിനു പിന്നില്‍ അസാധാരണമായ പാട് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുളിമുറിയില്‍ തെന്നിവീണ് മരണം സംഭവിച്ചതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.






