
ബെയ്ജിങ്: ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. മനു ഭാകറും സൗരഭ് ചൗധരിയുമാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തില്‍ സ്വര്‍ണം നേടിയത്. ചൈനയുടെ ജിയാങ് റാന്ക്സിന്പാങ് വെയ് ജോഡിയെ 16-6ന് പിന്നിലാക്കിയായിരുന്നു വിജയം.
ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ജോഡി ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. അഞ്ജൂം മൗദ്ഗില്‍-ദിവ്യാന്‍ഷ് സിങ്ങ് പന്‍വാര്‍ ജോഡിയാണ് ഈ ഇനത്തില്‍ ഒന്നാമതെത്തിയത്. 17-5ന് ചൈനീസ് ജോഡിയായ ല്യു റുക്വാന്യാങ് ഹോറണ്‍ എന്നിവരെ ഇന്ത്യന്‍ ജോഡി പിന്നിലാക്കുകയായിരുന്നു.
10 മീറ്റര്‍ എയര്‍ പീസ്റ്റര് യോഗ്യതാ റൗണ്ടില്‍ 482 പോയിന്റുമായി മനു ഭാകെറും സൗരഭും അഞ്ചാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ ഇന്ത്യന്‍ ജോഡി തിരിച്ചുവന്നു.






