
2018ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയവരുടെ പട്ടികയില്‍ ഇടം നോടിയ ഏക മലയാളി താരമായി മമ്മൂട്ടി. മമ്മൂട്ടി പട്ടികയില്‍ 49-ാം സ്ഥാനത്താണുള്ളത്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ ആസ്തി. മമ്മൂട്ടിയെ കൂടാതെ തെന്നിന്ത്യന്‍ താരവും മലയാളിയുമായ നയന്‍താരയും പട്ടികയില്‍ 69-ാം സ്ഥാനത്തുണ്ട്. 15.7 കോടിരൂപയാണ് താരത്തിന്റെ ആസ്തി. എന്നാല്‍ നയന്‍താരയെ മലയാളിയുടെ പട്ടികയിലല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2017 ഒക്ടോബര്‍ ഒന്നു മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള താരങ്ങളുടെ വരുമാനമാണ് പട്ടികയായി പരിഗണിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും ബോളിവുഡ് താരം സല്മാന് ഖാനാണ് ഒന്നാം സ്ഥാനത്ത്. 253കോടിയാണ് താരത്തിന്റെ വരുമാനം. ക്രിക്കറ്റ് താരം കോലിയാണ് രണ്ടാം സ്ഥാനത്ത്. അക്ഷയ് കുമാര്‍ 185 കോടിയുമായി മൂന്നാംസ്ഥാനത്ത് ഉണ്ട്. തൊട്ടു പിറകിലായി 112.8 കോടിയുമായി ദീപിക പദുകോണ്‍ നാലാം സ്ഥാനത്തും. 101.77 കോടി വരുമാനമുമായി എംഎസ് ധോണിയാണ് അഞ്ചാം സ്ഥാനത്തുള്ളത്.
ക്രിക്കറ്റ് താരങ്ങളായ റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം മമ്മൂട്ടിയ്ക്ക് പിന്നിലാണ്. 17.26 കോടിയുമായി 52-ാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാര്‍. 17.25 കോടിയുമായി തമിഴ് നടന് ധനുഷാണ് തൊട്ട് പിറകില്‍. 16.96 കോടിയുമായി സുരേഷ് റെയ്ന 55ാം സ്ഥാനത്തുമാണ്.






