
കൊച്ചി : കേരളത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്നും ബംഗുളൂരുവിലെ കൃഷ്ണരാജപുരത്തേയ്ക്ക് സ്പെഷ്യല്‍ ട്രെയില്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയില്‍ പിറ്റേന്ന് രാവിലെ 8.40 ന് കൃഷ്ണരാജപുരത്തെത്തും
മടക്കട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ട്, പിറ്റേദിവസം രാവിലെ ആറിനു കൊച്ചുവേളിയിലെത്തും. എട്ട് സ്ലീപ്പര്‍, രണ്ട് തേഡ് എ.സി, രണ്ട് ജനറല്‍ എന്നിങ്ങനെയാണ് ട്രെയിനിലുണ്ടാവുക.
ട്രെയിന്‍ അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളും സമയക്രമവും ഇങ്ങനെ : കൊല്ലം (5.52), കായംകുളം (6.38), കോട്ടയം (8.07), എറണാകുളം (9.20), തൃശ്ശൂര്‍ (10.42), പാലക്കാട് (12.05), കോയമ്പത്തൂര്‍ (1.20), ഈറോഡ് (3.10), ബംഗാരപേട്ട് (7.38), വൈറ്റ്ഫീല്‍ഡ് (8.29)






