മത്സരത്തിനിടെ മുഹമ്മദ് സലയുടെ ഷോട്ട് വീഴ്ത്തിയത് ഒരു ജീവന്: നിശ്ചലമായി ആന്റഫീല്‍ഡ്!
മത്സരത്തിനിടെ മുഹമ്മദ് സലയുടെ ഷോട്ട് വീഴ്ത്തിയത് ഒരു ജീവന്: നിശ്ചലമായി ആന്റഫീല്‍ഡ്!
Authored by Web Desk | Last updated: 27 Apr 2019, 2:26 PM | 1 min read
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ഹഡേഴ്സ്ഫീല്‍ഡും തമ്മിലുള്ള മത്സരിത്തിനിടെ ഗ്രൗണ്ടില്‍ മുഹമ്മദ് സലയുടെ ഷോട്ട് വീഴ്ത്തിയത് ഒരു ജീവന്. ലിവര്‍പൂളിന്റെ ഗ്രൗണ്ടായ ആന്റഫീല്ഡില് നടന്ന മത്സരത്തിനിടെയാണ് ഗാലറിയെ നിശ്ചലമാക്കിയ രംഗങ്ങള്‍ നടന്നത്.
മത്സരത്തിനിടെ ഷോട്ടിന് ശ്രമിച്ച ലിവര്‍പൂള്‍ താരം മുഹമ്മദ് സലയുടെ കാലില്‍ നിന്ന് പാഞ്ഞ പന്തുകൊണ്ട് ഒരു പ്രാവ് ആണ് ഗ്രൗണ്ടില്‍ ചത്തുവീണത്. ഗ്രൗണ്ടില്‍ ജീവനില്ലാതെ കിടക്കുന്ന പ്രാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിലത്ത് ജീവനറ്റു കിടക്കുന്ന പ്രാവിനെ ലിവര്‍പൂള്‍ താരം ഡാനിയേല്‍ സ്റ്റിഡ്ജ് നോക്കുന്നതാണ് ചിത്രമാണ് വൈറലാകുന്നത്. മത്സരത്തില്‍ സല ഇരട്ട ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ സലയുടെ ഷോട്ട് കൊണ്ടാണോ പ്രാവ് ചത്തു വീണതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഹഡേഴ്സ്ഫീല്‍ഡിനെ തകര്‍ത്തു.
This pigeon went to ground easily and without contact in the Huddersfield box, but you won’t hear about it because his name isn’t Mo Salah pic.twitter.com/zFsAEk6L0t