ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയാണ് ലോകകപ്പ് ടീമില്‍ നിന്ന് അമ്പാട്ടി റായിഡുവിന്റെ പേര് വെട്ടിയത്. മൂന്നിലും കേമന്‍ എന്ന വിശേഷണം ചാര്‍ത്തിയാണ് വിജയ് ശങ്കറെ ചീഫ് സിലക്ടര്‍ എംഎസ്കെ പ്രസാദ് ടീമിലുള്‍പ്പെടുത്തുന്നത്. വിജയ് ശങ്കറിന്റെ മികവുകള്‍ എംഎസ്കെ പ്രസാദ് ചൂണ്ടിക്കാണിച്ചത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.
ഇതിനു പിന്നാലെ തന്നെ ടീമില്‍ നിന്ന് തഴഞ്ഞതിന് അമ്പാട്ടി റായിഡു ചെറിയ ആക്ഷേപം ട്വിറ്ററിലുടെ ചൊരിഞ്ഞുവെങ്കിലും ഇന്നലെ നടന്ന ഐപിഎല്‍ ക്ലാസിക് പോരില്‍ ഒന്നൊന്നര മറുപടിയാണ് നല്‍കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള പോരാട്ടത്തിലാണ് അമ്പാട്ടി റായിഡു പുത്തന്‍ പരീക്ഷണം നടത്തിയത്. പനിയെ തുടര്‍ന്ന് കളിക്കളത്തില്‍ ഇറങ്ങാതിരുന്ന നായകനും വിക്കറ്റ് കീപ്പറുമായ ധോണിയ്ക്ക് പകരക്കാരനായി മത്സരത്തില്‍ വിക്കറ്റിനു പിന്നില്‍ ഗ്ലൗസ് അണിഞ്ഞത് അമ്പാട്ടി റായിഡുവാണ്.

അമ്പാട്ടി റായിഡു മറ്റൊരു 'ഡൈമന്‍ഷന്‍' കൂട്ടിച്ചേര്ത്തിരിക്കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രാ ട്വീറ്റ് ചെയ്തത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് അമ്പാട്ടി റായിഡുവിന്റെ പരീക്ഷണത്തെ എടുത്ത് പറഞ്ഞ് രംഗത്തെത്തിയത്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും പുറമെ വിക്കറ്റ് കീപ്പിങ്ങിലും മികവ് തെളിയിച്ചിരിക്കുന്നു.. ഇത് 3ഡി ഇഫക്ട് ആണെന്നായിരുന്നു മറ്റൊരു ട്വീറ്റ്. റായിഡുവിന്റെ ബൗളിങ്ങ് ആക്ഷനെ ഐസിസി വിലക്കിയില്ലായിരുന്നുവെങ്കില്‍ 4ഡി ഇഫക്ട് കാണാമായിരുന്നുവെന്നും ട്വീറ്റ് ചെയ്തവരുണ്ട്.
ടീം സെലക്ഷനു പിന്നാലെ ലോകകപ്പ് കാണാന്‍ പുതിയ സെറ്റ് ത്രിഡി ഗ്ലാസ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു മുനവെച്ചുള്ള റായിഡുവിന്റെ ആദ്യ ട്വീറ്റ്.

Comments