
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ( ബിസിസിഐ). ഇന്ത്യന്‍ പുരുഷ ടീമിലെ താരങ്ങളായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെയും വനിതാ ടീമില്‍ നിന്ന് പൂനം യാദവിനേയുമാണ് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ബിസിസിഐയുടെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയാണ് അര്‍ജുന അവാര്‍ഡിനായി താരങ്ങളുടെ പേര് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുവരെ 53 ക്രിക്കറ്റ് താരങ്ങളെയാണ് രാജ്യം അര്‍ജുന അവാര്‍ജ് നല്കി ആദരിച്ചിരിക്കുന്നത്. 2018 ല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയാണ് ഏറ്റവും ഒടുവില്‍ അര്‍ജുന അവാര്‍ഡ് നേടിയത്.






