
മിനി കൂപ്പര്‍ എസ് എന്ന ആഡംബര ഹാച്ച്ബാക്ക് സ്വന്തമാക്കി മലയാളികളുടെ ഇഷ്ടതാരം ജോജു ജോര്‍ജ്ജ്. കൊച്ചിയിലെ പ്രമുഖ പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മ്മന്‍ മോട്ടോഴ്സില്‍ നിന്നാണ് ജോജു ഈ വാഹനം വാങ്ങിയത്.
തന്റെ മൂന്ന് മക്കള്‍ക്കൊപ്പം എത്തിയാണ് വാഹനം വാങ്ങിയത്. ബ്രീട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ ഏറ്റവും മികച്ച മോഡലാണ് കൂപ്പര്‍ എസ്.
മിനി കൂപ്പര്‍ എസിന്റെ ത്രീ ഡോര്‍ പെട്രോള്‍ ഹാച്ച്ബാക്കാണ് ജോജു സ്വന്തമാക്കിയത്. 2.0 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 30 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
ഫോര്‍ഡ് എന്‍ഡേവര്‍ എസ്യുവിയായിരുന്നു അദ്ദേഹം ആദ്യം ഉപയോഗിച്ചിരുന്ന വാഹനം. കഴിഞ്ഞ വര്‍ഷം ജീപ്പിന്റെ എസ്യുവി മോഡലായ റാംങ്ക്ളര്‍ അണ്‍ലിമിറ്റഡും ജോജു സ്വന്തമാക്കിയിരുന്നു.






