
പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ഐശ്വര്യയും മകള്‍ ആരാധ്യയും. കുഞ്ഞുണ്ടായതിനു ശേഷമുള്ള എല്ലാ പൊതുചടങ്ങിലും മകളെ ഒപ്പം കൂട്ടാറുണ്ട് താരം. മകളുടെ കൈവിടാതെ എപ്പോഴും കൂടെ കൂട്ടാറുമുണ്ട്. എല്ലാ ചിത്രങ്ങളിലും ഐശ്വര്യ ആരാധ്യയുടെ കൈ മുറുകെ പിടിക്കുന്നതായും കാണാം. ഇതാണ് ഇപ്പോള്‍ വിമര്‍ശനത്തിനു വിധേയമാക്കുന്നത്.
ഏറ്റവും അവസാനം ഒരു ഹോട്ടലില്‍ നിന്നും ഇറങ്ങിവരുന്ന ഇവരുടെ ചിത്രത്തിലും ഐശ്വര്യ ആരാധ്യയുടെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. "ഈ കുട്ടിയുടെ കൈ ഒന്ന് വിടുമോ, എപ്പോഴും ഇങ്ങനെ കൈ പിടിച്ച് പിടിച്ച് കുട്ടിയുടെ കൈ വേദനിക്കും" എന്നാണ് വിമര്‍ശകര്‍ പറയുന്നത്. "കുട്ടിയുടെ കൈയില്‍ നിന്നും വിടൂ അവള് ഫ്രീ ആയി നടക്കട്ടെ" എന്നും മൂന്നു വയസുള്ള കുഞ്ഞല്ല എന്നും വിമര്‍ശനം അറിയിക്കുന്നവരുണ്ട്.
വിമര്‍ശകര്‍ക്കെതിരെ പ്രതിഷേധമറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ വളരെ അധികം സ്നേഹിക്കുന്ന അമ്മയാണ് ഐശ്വര്യ എന്നും മറ്റാരും ആരാധ്യയുടെ കാര്യങ്ങള്‍ നോക്കുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ലെന്നും ജയ ബച്ചന് മുന്‍പ് പറഞ്ഞിട്ടുണ്ട്.






