
അഹമ്മദാബാദ് : അഹമ്മദാബാദില്‍ 14 ദിവസത്തേയ്ക്ക് മിമിക്രിയും ഗാനമേളയും നിരോധിച്ചു. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി മേയ് ഏഴ് മുതല്‍ 21 വരെയാണ് പൊതുസ്ഥലത്ത് മിമിക്രിയും ഗാനമേളയും അവതരിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൊതുസഥലത്ത് നടക്കുന്ന കൂട്ടായ്മകളും പ്രതിഷേധങ്ങളും 14 ദിവസത്തേയ്ക്ക് കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനം. ഈ 14 ദിവസം ആയുധങ്ങളുമായി സഞ്ചരിക്കാനോ പൊതുസ്ഥലത്ത് ഗാനമേള, വാദ്യോപകരണങ്ങള്‍ മിമിക്രി, ചിത്രപ്രദര്‍ശനം തുടങ്ങിയവ നടത്താനോ പാടില്ല.






