ലഖ്നൗ: യു.പിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. നാളെ നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിലാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജനവിധി തേടുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കും റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കും വോട്ട് ചെയ്യണമെന്ന് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പ്രവര്‍ത്തകരോട് മായാവതി അഭ്യര്‍ത്ഥിച്ചു.
കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് സഖ്യമില്ല. എന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടതിനാല് സഖ്യത്തിന്റെ പ്രവര്‍ത്തകര്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് ഘട്ടങ്ങളിലും ജനങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചു. അത് ബി.ജെ.പിയെ അസ്വാസ്ഥമാക്കുന്നുണ്ട്. എസ്.പി-ബി.എസ്.പി സഖ്യം പുതിയ പ്രധാനമന്ത്രിയെ സൃഷ്ടിക്കുമെന്ന് മാത്രമല്ല, സംസ്ഥാനത്തും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മായാവതി പറഞ്ഞു. മെയ് 23ന് ഇന്ത്യ ഏകാധിപത്യ ഭരണത്തില്‍ നിന്ന് മോചനം നേടുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.






