
ഗായിക അമൃത സുരേഷിന്റെ മകള്‍ പാപ്പുവിന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. അമ്മയ്ക്കൊപ്പം പാട്ടുപാടുന്ന വീഡിയോ ആണ് വൈറലാകുന്നത്. അമൃതയും സഹോദരി അഭിരാമിയും എത്തുന്ന അമൃതം ഗമയ എന്ന വ്ളോഗിലൂടെ ഏവര്‍ക്കും സുപരിചിതയാണ് പാപ്പു.
ഇപ്പോളിതാ പ്രോമീസ് ഓഫ് ലൗ എന്ന ഗാനവുമായാണ് പാപ്പു എത്തിയിരിക്കുന്നത്. പാപ്പുവിന്റെ പാട്ട് അമൃത ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. പാപ്പുവിനും അമ്മ അമൃതയ്ക്കും അഭിനന്ദവുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.






