
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ക്യാബിനറ്റ് പദവി നല്കിയ കമ്പ്യൂട്ടര്‍ ബാബ ഇത്തവണ കോണ്‍ഗ്രസിനൊപ്പം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബ പൂജ നടത്തി. ബോപ്പാലിലെ സെയ്ഫിന കോളജിലാണ് കമ്പ്യൂട്ടര്‍ ബാബയും അനുയായികളും ചേര്‍ന്ന പൂജ നടത്തിയത്.
അഞ്ച് വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും ബി.ജെ.പി രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കമ്പ്യൂട്ടര്‍ ബാബ കുറ്റപ്പെടുത്തി. രാമക്ഷേത്രമില്ലെങ്കില്‍ മോഡിയും ഇല്ലെന്നും കമ്പ്യുട്ടര്‍ ബാബ പറഞ്ഞു. ഭോപ്പാലില്‍ നടത്തിയ പൂജയില്‍ പങ്കെടുക്കാന്‍ ദിഗ്വിജയ് സിംഗും എത്തിയിരുന്നു. മൂന്ന് ദിവസത്തേക്ക് നടക്കുന്ന പൂജയില്‍ 5000-7000 സന്യാസിമാര്‍ വരെ പങ്കെടുക്കും. ബോപ്പാലില്‍ വിവിധയിടങ്ങളിലായി സന്യാസിമാര്‍ ദിഗ്വിജയ് സിംഗിനായി പ്രചരണം നടത്തുമെന്ന് കമ്പ്യൂട്ട ബാബ അറിയിച്ചു.
നമ്ദിയോ ദാസ് ത്യാഗി എന്നാണ് കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന സന്യാസിയുടെ യഥാര്‍ത്ഥ പേര്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ മന്ത്രിക്ക് തുല്യമായ ക്യാബിനറ്റ് പദവിയാണ് ഇദ്ദേഹത്തിന് നല്‍കിയത്.







Comments