
കോഴിക്കോട്: സംസ്ഥാനത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളം മിനി പാക്കിസ്ഥാനാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. കേരളത്തിലെ വിവിധ ക്യാംപസുകള്‍ തീവ്രവാദത്തിന്റെ സ്ലീപ്പിംഗ് സെല്ലുകളാണെന്നും കൃഷ്ണദാസ് പറഞ്ഞു. ഭീകരവാദത്തോട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉദാരസമീപനമാണ് സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പിയുടെ ദേശീയ കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കൃഷ്ണദാസിന്റെ ആരോപണം. ആഗോളഭീകരതയുടെ കലാശാലയാണ് കേരളം. കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. മുസ്ലീം ലീഗ് ജിഹാദി സംഘടനയാണെന്ന സംശയം ബി.ജെ.പിക്ക് ഉണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. എസ്.ഡി.പി.ഐയുമായുള്ള ചര്‍ച്ച ചൂണ്ടിക്കാട്ടിയാണ് ജിഹാദി ആരോപണം.






