
തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് താരം മാറി. സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്. മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്.
വസ്ത്രധാരണത്തിന്റെ പേരില്‍ കസ്തൂരി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കസ്തൂരി വീണ്ടും ഒരു വാര്‍ത്തയിലൂടെ ശ്രദ്ധേയയാകുകയാണ് കസ്തൂരി. ഒരു ചിത്രം വൈറലായതിന് പിന്നാലെയാണ് കസ്തൂരി വീണ്ടും വാര്‍ത്തയില്‍ ഇടം നേടിയത്. ഇസ്ലാമിക രീതിയില്‍ വസ്ത്രം ധരിച്ച് പ്രാര്‍ഥിക്കുന്ന കസ്തൂരിയുടെ ചിത്രമാണ് വൈറലായത്. കസ്തൂരി മതം മാറി എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഈ ചിത്രം പുറത്തു വന്നതോടെ ഉണ്ടായത്.
എന്നാല്‍ ഒരു ചിത്രത്തിന് വേണ്ടിയാണ് കസ്തൂരി ഇസ്ലാമിക വേഷത്തിലെത്തിയത്. പുണ്യ റമദാന് മാസത്തില്‍ തനിക്ക് ഹൈരദാബാദി മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ദൈവികമായ ആകസ്മികതയാണെന്നും. താന്‍ പ്രാര്‍ഥിക്കാന്‍ പഠിക്കുകയാണെന്നും കസ്തൂരി ഇതേ കുറിച്ച് വ്യക്തമാക്കി.






