
ലഹോര്‍: പാകിസ്താനിലെ ലഹോറില്‍ സൂഫി ആരാധനാലയത്തിനു പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു പഞ്ചാബ് പ്രവിശ്യയിലെ പ്രസിദ്ധമായ ആരധനാലയമായ ദത്ത ദര്‍ബാര്‍ ഗേറ്റ് 2ന് പുറത്ത് ആക്രമണമുണ്ടായത്.
സൂഫി വിഭാഗത്തിലെ ദിവ്യനായ അലി ഹജ്വാരിയുടെ പേരിലുള്ളതാണ് ഈ ആരാധനാലയം. ഇവിടെ സുരക്ഷാ ഡ്യുട്ടിക്ക് നിയോഗിച്ചിരുന്ന എലൈറ്റ് ഫോഴ്സിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പോലീസുകാരുടെ വാഹനത്തിന് തൊട്ടെടുത്തെത്തിയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. നാലലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു സെക്യൂരിറ്റി ജീവനക്കാരനും രണ്ട് പൗരന്മാരും കൊല്ലപ്പെട്ടവരില്‍ പെടുന്നുവെന്ന് പഞ്ചാബ് ഐ.ജി അരിഫ് നവാസ് പറയുന്നു.






