തെന്നിന്ത്യന്‍ നടിയായ ഐശ്വര്യ രാജേഷ് 2011ല്‍ പുറത്തിറങ്ങിയ അവര്‍കളും ഇവര്‍കളും എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് എത്തിയത്. 2017ല്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടര്‍ന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. 2014ല്‍ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നത് ഐശ്വര്യയുടെ പ്രണയവിവാഹ വാര്‍ത്തയായിരുന്നു. ഒരു സഹതാരവുമായി പ്രണയത്തിലാണ് താരമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ ഈ വാര്‍ത്തയെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. '' എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. ആ ആളാരാണെന്ന് ദയവായി എന്നെ കൂടി അറിയിക്കൂ. അറിയാന്‍ വളരെ ആഗ്രഹമുണ്ട്. ദയവായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് നിര്‍ത്തൂ. എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ തന്നെ നിങ്ങളെ അറിയിക്കും. ഇപ്പോഴും സിംഗിളും സന്തോഷവതിയുമാണ്'' എന്നാണ് ഐശ്വര്യ ട്വീറ്റ് ചെയ്തത്.

Comments