
കോട്ടയം: 80കളില്‍ താന്‍ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തി അദ്വാനിയുടെ ചിത്രം ഇ മെയില്‍ ചെയ്തുവെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്ഥാവന അബദ്ധമെന്ന് സമ്മതിച്ച് ബിജെപി ബൗദ്ധിക സെല്‍ അധ്യക്ഷന്‍ ടിജി മോഹന്‍ദാസ്. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചിലപ്പോള്‍ വര്‍ഷം തെറ്റിപോയതാകാമെന്നും അദ്ദേഹം പറഞ്ഞു. 'ഞാനിതിന്റെ(സാങ്കേതിക വിദ്യ) കൂടെ വളര്‍ന്നവനാണ്. കെല്‍ട്രോണില്‍ ജോലിയായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയില്‍ ഞാനയയ്ക്കുന്നത് 2000-ലാണ്. ഈ കുന്ത്രാണ്ടത്തില് തൊടൂലാന്നൊക്കെ പറഞ്ഞിരിക്കുമ്പോ എംഡി ഞങ്ങളെയെല്ലാം വിളിച്ചു ഫയര്‍ ചെയ്തു. മാനേജര്‍മാരെല്ലാം മര്യാദയ്ക്ക് ഇമെയില്‍ വഴി വേണം ഞാനുമായിട്ട് കറസ്പോന്ഡ് ചെയ്യാനെന്ന് പറഞ്ഞ് പേടിപ്പിച്ചാണ് ഞങ്ങളെയൊക്കെക്കൊണ്ട് ഇമെയില്‍ ഉപയോഗിപ്പിച്ചത്. അതുവരെ ഇതിനെയൊരു വിശ്വാസമില്ല ആള്‍ക്കാര്‍ക്ക്. ഒരു ക്ലിക്കടിക്കുന്നു, ഇതപ്പുറത്ത് പോകുമെന്ന് അന്ന് ഒരുറപ്പുമില്ലല്ലോ?'' അദ്ദേഹം തുടര്‍ന്നു.
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജില്‍ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനിയറിങ്ങില്‍ ബിരുദം കരസ്ഥമാക്കിയ ടിജി ദീര്ഖകാരം മഹാരാഷ്ട്ര വൈദ്യുത വകുപ്പിലും കെല്‍ട്രോണിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.







Comments