
നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’എന്ന ചിത്രത്തിന്റെ പുതിയ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കേരളത്തിന്റെ നൊമ്പരമായി മാറിയ ലിനി സിസ്റ്ററായി എത്തുന്ന റിമ കല്ലിങ്കലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട
മന്ത്രി കെ.കെ ശൈലജ ടീച്ചറായ് എത്തിയ രേവതിയുടെ പോസ്റ്ററിനു നിറഞ്ഞ സ്വീകരണമായിരുന്നു ലഭിച്ചത്. ജൂണ്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിനു ശേഷം ലിനിയായി റിമയെ കാണാനാകുന്നുണ്ടെന്നും അവളുടേത് പോലെയാണ് രൂപവും ഹെയര്‍ സ്റ്റൈലുമൊക്കെയെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞിരുന്നു. പുതിയ പോസ്റ്ററില്‍ ടാഗും കോട്ടുമിട്ട് നില്ക്കുന്ന റിമയുടെ നഴ്സ് ലുക്കും പ്രതീക്ഷ നല്‍കുന്നതാണ്.
രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, രമ്യ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കൊ ബോബന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. വൈറസിന്റെ കഥയൊരുക്കിയിരിക്കുന്നത് മുഹ്സിന് പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായ വൈറസിന്റെ ഛായാഗ്രാഹണം രാജീവ് രവിയാണ്. ഒ.പി.എം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.






