
സുസുകി ജിക്സര്‍ എസ്എഫ് 250 ഈ മാസം ഇരുപതിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 1.40 ലക്ഷം രൂപയായിരിക്കും ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ എക്സ് ഷോറൂം വില. ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വ്യക്തമാക്കുന്ന ചിത്രവും സ്പെസിഫിക്കേഷനുകളും ഇതിനുമുമ്പായി ചോര്‍ന്നിരിക്കുന്നു. യമഹ ഫേസര്‍ 25, ബജാജ് പള്‍സര്‍ ആര്‍എസ് 200, ഹോണ്ട സിബിആര്‍ 250ആര് എന്നിവരണ് വിപണിയില്‍ പ്രധാന എതിരാളികൾ.
249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, എസ്ഒഎച്ച്സി എന്ജിന് സുസുകി ജിക്സര്‍ എസ്എഫ് 250 മോട്ടോര്‍സൈക്കിളിന് കരുത്തേകും. 9,000 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 22.6 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം എന്ജിന് ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ഘടിപ്പിച്ചു. മോട്ടോര്‍സൈക്കിളിന്റെ കെര്‍ബ് വെയ്റ്റ് 161 കിലോഗ്രാമാണ്.
17 ഇഞ്ച്, 5 സ്പോക്ക് അലോയ് വീലുകളിലായിരിക്കും 250 സിസി മോട്ടോര്‍സൈക്കിള്‍ വരുന്നത്. പിന്നില്‍ ടയര്‍ ഹഗ്ഗര്‍ നല്കി. മുന്നിലെ 110/70 ടയറും പിന്നിലെ 150/60 ടയറും ട്യൂബ്ലെസ് ആണ്.ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ നല്‍കിയതോടെ റൈഡിംഗ് പൊസിഷന്‍ അഗ്രസീവാണ്. 12 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ഫെയറിംഗിലാണ് റിയര്‍ വ്യൂ മിററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജിക്സര്‍ എസ്എഫ് 155 ബൈക്കിലേതുപോലെ, ഇരട്ടക്കുഴല്‍ എക്സ്ഹോസ്റ്റ് കാണാം.






