
2002ലാണ് ഡിയോ സ്കൂട്ടറുമായി ഹോണ്ട ഇന്ത്യയിൽ എത്തുന്നത്. എന്നാൽ ഇന്നും ഡിയോ യുവജനങ്ങളുടെ ട്രെൻഡി സ്കൂട്ടർ ആയി തുടരുന്നു. ഹോണ്ട ഡിയോ ഇന്ത്യയിൽ 30 ലക്ഷം വിൽപന കടന്നു. 14 വർഷം കൊണ്ട് 15 ലക്ഷം വിറ്റഴിഞ്ഞ ഡിയോ ഇക്കഴിഞ്ഞ മൂന്നു വർഷം കൊണ്ടാണ് മറ്റൊരു 15 ലക്ഷം കൂടി വിറ്റത്. ഇതോടെ വിൽപനയിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡിയോ.
രണ്ടു വേരിയന്റുകളിലായി 9 നിറങ്ങളിൽ ലഭ്യമാണ്. ഡിയോയുടെ വില 52,938 രൂപ (ഷോറൂം, ഡൽഹി). സ്കൂട്ടർ വിഭാഗത്തിൽ കയറ്റുമതിയിൽ 44% പങ്കാളിത്തം സ്വന്തമാക്കി, രാജ്യത്തു നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന സ്കൂട്ടർ എന്ന പദവിയും ഡിയോ സ്വന്തമായിരിക്കുകയാണ്. 11 ദക്ഷിണേഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്. യമഹ സൈനസ് റെയ് Z, ടിവിഎസ് എന്‍ടോര്‍ഖ്, ഹീറോ ഡ്യുവറ്റ് എന്നിവരാണ് വിപണിയില്‍ ഹോണ്ട ഡിയോയുടെ മുഖ്യ എതിരാളികള്‍.






