
കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ന് നിഗം നായകനാകുന്ന ചിത്രമാണ് ഇഷ്ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ''നോട്ട് ഏ ലവ് സ്റ്റോറി'' എന്ന ടാഗ്ലൈനുമായി എത്തിയ ചിത്രത്തെ കുറിച്ചും ഷെയ്നിന്റെ അഭിനയത്തെ കുറിച്ചും ഷെയിന്‍ നിഗം നല്കിയ പിന്തുണയെ കുറിച്ചും തുറന്നു പറയുകയാണ് സംവിധായകന് അനുരാജ്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനുരാജിന്റെ ഈ തുറന്നു പറച്ചില്.
'' നേരത്തെ ചെയ്ത സിനിമകളില്‍ ഷെയിന്‍ ചെയ്തത് തന്നേക്കാള്‍ കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങളെ ആയിരുന്നു. എന്നാല്‍ ഇഷ്കില് ഒരേ ഏജ് ഗ്രൂപില്‍ ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായതിനാല് ഷെയിന്‍ അഭിനയിക്കേണ്ടി വന്നില്ല, ജീവിക്കുകയായിരുന്നു. എന്നാല്‍ പെര്‍ഫോര്‍മന്‍സ് വച്ചാണെങ്കില്‍ ഓരോ നിമിഷവും നമ്മള് ഫീഡ് ചെയ്ത് കൊടുക്കുന്ന സാധനം റിഫ്ലെക്റ്റ് ചെയ്ത് വരുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. ചെയ്യുന്ന കഥാപാത്രം വളരെ ഉള്‍ക്കൊണ്ട് ചെയ്യുന്ന ആക്ടര്‍ ആണ് ഷെയിന്‍. വളരെ കുറച്ചു പേരെയുളളൂ മലയാളത്തില്‍ അങ്ങനെ,അപ്പോ ആ ക്യാരക്ടര്‍ വിട്ട് പോകാനുള്ള ബുദ്ധിമുട്ട് അവനുണ്ടായിരുന്നു.
അങ്ങനെ മെന്റലി അവന് നല്ല സ്ട്രെസ്സ്ഡ് ആയിരുന്നു. ഒരുഘട്ടത്തില്‍ ഷൂട്ട് ചെയ്തോണ്ടിരുന്ന സമയത്ത് അവന് ബോധംകെട്ട് വീണു. അന്ന് ന്യൂയര്‍ രാവായിരുന്നു, അര്‍ദ്ധ രാത്രിയോട് അടുത്തിട്ടും ഞങ്ങള്‍ ഷൂട്ട് ചെയ്തോണ്ടിരിക്കുന്ന സമയത്തായിരുന്നു അവന് ബോധം കെട്ട് വീണത്. അങ്ങനെ ഈ ന്യൂ ഇയര്‍ ഞങ്ങള്‍ക്ക് ആശുപത്രിയില്‍ ആഘോഷിക്കേണ്ടി വന്നു. പറയുമ്പോള്‍ തള്ളാണെന്ന് തോന്നും, എന്നാല്‍ അത്രക്ക് ഹാര്ഡ്വര്ക് ഷെയിന്‍ ഈ സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്.
ഇഷ്ക് എന്ന പേര് മനപ്പൂര്‍വം തിരഞ്ഞെടുത്തതാണ്, കാരണം ഈ കഥപറയാന്‍ പ്രണയത്തിന്റെ പശ്ചാത്തലം നമുക്ക് ആവശ്യമുണ്ടായിരുന്നു. പ്രണയത്തിനുമപ്പുറം സ്നേഹിക്കപ്പെടുമ്പോള് അതിന്റെ ചുറ്റുമുള്ള വികാരങ്ങള്‍ ഉണ്ടല്ലോ വിരഹം, കാമം, ഈഗോ ക്ലാഷ്, പൊസ്സസ്സീവ്നെസ്, ഇങ്ങനെ അതിന്റെ പരിസരത്തുള്ള ഇത്തരം വികാരങ്ങളെ കൂടെ ചര്‍ച്ച ചെയ്യുന്ന സിനിമ ആയതു കൊണ്ടാണ് ''നോട്ട് ഏ ലവ് സ്റ്റോറി'' എന്ന ടാൈന് ഇടാന്‍ തീരുമാനിച്ചത്. പ്രണയം അല്ല ഇതിന്റെ കണ്ടന്റ്, പക്ഷേ പ്രണയം ഇല്ലാതെ ഈ കഥ പറയാനും പറ്റില്ല. സിനിമയ്ക്ക് ഒരു രാഷ്ര്ടീയം എന്തായാലും ഉണ്ട്'' അനുരാജ് വ്യക്തമാക്കുന്നു.






