
ബോളിവുഡിലെ പ്രശസ്തയായ നടിയാണ് അതിഥി റാവു. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ മലയാളത്തിലേക്കും അതിഥി എത്തിയിരുന്നു. ബോളിവുഡില്‍ ആദ്യമായി എത്തിയപ്പോള്‍ തനിക്ക് നേരിട്ട അവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍ അതിഥി. യേ സാലി സിന്ദഗി എന്ന ചിത്രത്തിന്റെ ഓഡിഷന് ചെന്നപ്പോഴുണ്ടായ അനുഭവമാണ് താരം ഒരു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞത്.
'' യേ സാലി സിന്ദഗി എന്ന ചിത്രത്തിന്റെ ഓഡിഷനായി ചെന്നതാണ്. എന്നോട് ചുംബനരംഗം അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞു. ചുംബിക്കേണ്ടയാളെയും കാണിച്ചു തന്നു. യാതൊരു പരിചയവും ഇല്ലാത്തയാളെ അന്ന് ചുംബിക്കേണ്ടി വന്നു. മസിലുളള ഒരാളെയായിരുന്നു ഞാന്‍ അപ്പോള്‍ ചുംബിച്ചത്. പിന്നീടാണ് എനിക്കൊപ്പം സിനിമയില്‍ വേഷമിടുന്ന നടന് അരുണോദയ് സിംഗാണെന്ന് മനസ്സിലായത്. ഇത് കണ്ട് അത്ഭുതപ്പെട്ട നിന്ന എന്നോട് വളരെ സൗമ്യനായിട്ടാണ് അദ്ദേഹം പെരുമാറിയത്'' - അതിഥി വ്യക്തമാക്കുന്നു.
സ്വകാര്യ ജീവിതത്തെക്കുറിച്ചും അതിഥി തുറന്നു പറഞ്ഞു. 21-ാം വയസ്സിലായിരുന്നു നടന് സത്യദീപ് മിശ്രയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് വിവാഹ മോചിതരാവുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഡേറ്റിങ്ങിനെ കുറിച്ചും മറ്റും പല കാര്യങ്ങളും മനസ്സിലായതെന്ന് അതിഥി പറയുന്നു. ഡേറ്റിങ്ങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വിവാഹത്തിന് മുന്‍പ് ഡേറ്റ് ചെയ്തിട്ടില്ലെന്നും അതിഥി പറഞ്ഞു. ഇപ്പോഴാണ് ഡേറ്റിങ് എന്താണെന്ന് മനസ്സിലായത്. പക്ഷേ ഇതുവരെ ആരെയും ഡേറ്റ് ചെയ്തിട്ടില്ലെന്നും അതിഥി വ്യക്തമാക്കി.






