
അഭിഷേക് ബച്ചന് - ഐശ്വര്യ റായ് ദമ്പതികളുടെ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ ഈ താരദമ്പതികളുടെ മകളായ കുഞ്ഞ് ആരാധ്യയാണ് വാര്‍ത്താ താരം. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ ആരാധ്യയുടെ ഒരു ക്യൂട്ട് നൃത്തമാണ് വൈറലായിരിക്കുന്നത്.
സമ്മര്‍ ഫംഗ് 2019 എന്ന പരിപാടിയിലാണ് ആരാധ്യ അമ്മ ഐശ്വര്യയേക്കാള്‍ ഗംഭീര പ്രകടനം നടത്തിയത്. ഗലി ബോയ് എന്ന സിനിമയിലെ 'മേരെ ഗലി മേം' എന്ന പാട്ടിനൊപ്പമാണ് ആരാധ്യ നൃത്തം ചെയ്തത്. പിങ്ക് ഫ്രോക്കില്‍ അതിമനോഹരിയായാണ് ആരാധ്യയെത്തിയത്. സ്വന്തം ചുവടുകള്‍ കൊണ്ട് അമ്മയോളം തന്നെ താരമാവുകയാണ് ആരാധ്യ. കൂട്ടുകാര്‍ക്കൊപ്പം അമ്പരപ്പിക്കുന്ന ഊര്‍ജത്തോടെ ചുവടുവയ്ക്കുന്ന ആരാധ്യയുടെ വിഡിയോ സോഷ്യല്‍ മീഡിയ ലോകത്ത് തരംഗമായി.
ഇതോടെ ആരാധകരും നൃത്തത്തില്‍ ആഷിനൊപ്പം താരതമ്യം ചെയ്യുകയാണ് മകളെയും. മുന്‍പ് ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് സെറിമണിയില്‍ രാജസ്ഥാനില്‍ നിന്നുളള നര്‍ത്തകര്‍ക്കൊപ്പവും ആരാധ്യ നൃത്തം വച്ചിരുന്നു.






