
സുസുക്കിയുടെ പുതിയ 250 സിസി ജിക്സർ ഇന്ത്യയില്‍ പുറത്തിറങ്ങി. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ജിക്സര്‍ 250 -യെ സുസുക്കി അവതരിപ്പിച്ചത്. 1.70 ലക്ഷം രൂപ വിലയില്‍ ആണ് സുസുക്കി ജിക്സര്‍ 250 എത്തിയിരിക്കുന്നത്. വിപണിയില്‍ യമഹ ഫേസര്‍ 25, ഹോണ്ട CBR250R മോഡലുകളാണ് പ്രധാന എതിരാളികൾ.
മൂര്‍ച്ചയേറിയ ഫെയറിങ് ഘടന ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. പൂര്‍ണ്ണ ഫെയറിങ്ങ് ശൈലിയുണ്ടെങ്കിലും എഞ്ചിന് കേസിങ് തുറന്നുകാട്ടും വിധമാണ് ജിക്സര്‍ 250 -യുടെ രൂപകല്‍പ്പന. ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറാണ് ജിക്സര്‍ 250 -യില്‍ ഒരുങ്ങുന്നത്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റാണ്. ബൈക്കില്‍ തുടിക്കുന്ന 249 സിസി ഒറ്റ സിലിണ്ടര്‍ SOHC എഞ്ചിന് 26 bhp കരുത്തും 22.6 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും.
17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് വരുന്നത്. ഇരട്ട 5 സ്പോക്ക് വീലുകള്‍. മുന്നില്‍ 110/70, പിന്നില്‍ 150/60 ട്യൂബ്ലെസ് ടയറുകള്‍ നല്കിയിരിക്കുന്നു.
38.5 കിലോമീറ്റര്‍ മൈലേജ് ജിക്സര്‍ 250 -യില്‍ സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ബൈക്കിന് ഭാരം 161 കിലോ. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറങ്ങള്‍ ബൈക്കില്‍ തിരഞ്ഞെടുക്കാം. ടാങ്ക് പ്രൊട്ടക്ടറുകള്‍, ഡിസി പവര്‍ സോക്കറ്റ്, സീറ്റ് കവറുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആക്സസറി നിരയും ജിക്സര്‍ 250 -യ്ക്ക് കമ്പനി സമര്‍പ്പിക്കുന്നുണ്ട്. മുന്‍ പിന് ടയറുകളില്‍ ഡിസ്ക്ക് യൂണിറ്റുകളാണ് ബ്രേക്കിങ് നിറവേറ്റുക. സുരക്ഷയ്ക്കായി ഇരട്ട ചാനല്‍ എബിഎസും സുസുക്കി ഉറപ്പുവരുത്തുന്നുണ്ട്.






