ഉദയ്പൂര്‍: അയോധ്യയില്‍ ഉടന്‍ തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. അധികം വൈകാതെ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങി പൂത്തിയാക്കേണ്ടതുണ്ട്. അത് നമ്മുടെ ജോലിയാണ്. രാമന് നമ്മളില്‍ ജീവിക്കുന്നു. അതിനാല്‍ ഇത് നമ്മള് ചെയ്യേണ്ടതാണ്. ഇനി ആ ജോലി മറ്റാരെയെങ്കിലും ഏല്പ്പിക്കുകയാണെങ്കില് നമ്മുടെ ശ്രദ്ധ അതിലുണ്ടാവണം-മോഹന്‍ ഭാഗവത് പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പ്പൂരില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഇത്തവണയും ബി.ജെ.പിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തിയിരിക്കെയാണ് വീണ്ടും രാമക്ഷേത്ര വിഷയം സജീവമാക്കി ആര്.എസ്.എസ് മേധാവിയുടെ പ്രസ്താവന.






