
ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാതെ മരണപ്പാച്ചില്‍ നടത്തുന്ന കെ.എസ്.ആര്.ടി.സി ഡ്രൈവറും ടിപ്പര്‍ ലോറിക്കാരും നിരത്തില്‍ പലപ്പോഴും ജീവനെടുത്തിട്ടുണ്ട്. തിരക്കുള്ള റോഡില്‍ കെ.എസ്.ആര്.ടി.സി ബസ്സിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ടിപ്പറിനെ സൈഡു കൊടുക്കാതെ കെ.എസ്. ആര്.ടി.സിയും മുന്നോട്ടു പോകുകയാണ്. തിരക്കുള്ള റോഡിലും ഓവര്‍ടേക്ക് ചെയ്യാന്‍ പരമാവതി ലോറി ഡ്രൈവര്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ അപകടകരമാം വിധം രണ്ടു പേരും മുന്നോട്ടു പോയതോടെ നാട്ടുകാര്‍ ഇടപെടുന്നതും വിഡിയോയില്‍ കാണാം. ഈ മുന്നേറ്റങ്ങള്‍ക്കിടയില്‍ പെട്ടുപോയ നിര്‍ഭാഗ്യവാനായ യാത്രക്കാരനാണ് ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്.






