
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിബി ഷൈനിന്റെ ലിമിറ്റഡ് എഡിഷന് മോഡൽ പുറത്തിറക്കി. കറുപ്പില്‍ ഇംപീരിയല്‍ റെഡ് മെറ്റാലിക്കും സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കും ചേര്‍ന്നെത്തുന്ന സിബി ഷൈന്‍ ലിമിറ്റഡ് എഡിഷന് മോഡലിന് 59,083 രൂപ മുതലാണ് (ഡെല്‍ഹി എക്സ് ഷോറൂം) വില.
പുതിയ പ്രീമിയം സ്റ്റൈല്‍ കൂട്ടിച്ചേര്‍ക്കലുകളോടെയാണ് ലിമിറ്റഡ് എഡിഷന് സിബി ഷൈന്‍ അഞ്ച് എത്തുന്നത്. ഇംപീരിയല്‍ റെഡ് മെറ്റാലിക്ക് ചേര്‍ന്ന കറുപ്പ് നിറത്തോടൊപ്പം തന്നെ സ്പിയര്‍ സില്‍വര്‍ മെറ്റാലിക്ക് ചേര്‍ന്ന കറുപ്പ് നിറത്തിലും സിബി ഷൈന്‍ ലിമിറ്റഡ് എഡിഷന് ലഭ്യമാകും. 125 സി സി, നാല് സ്ട്രോക്ക്,എയർ കൂൾഡ്, ഒറ്റ സിലിണ്ടർ എൻജിൻ ആണ് വാഹനത്തിന് കരുതിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളിലുള്ള ദൃഢവിശ്വാസമാണ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ഇരുചക്രവാഹന ബ്രാന്‍ഡായി ഹോണ്ടയെ മാറ്റിയത്. തങ്ങളുടേതായ സെഗ്മെന്റുകളില്‍ ഇന്ത്യയില്‍ ഏറ്റവും വിറ്റുപോകുന്ന മോഡലാണ് സിബി ഷൈൻ. ഈ വില്‍പ്പന ആവേശത്തെ പുതിയ തലത്തിലെത്തിക്കുകയാണ് ഹോണ്ട -ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.






