ലണ്ടന്‍: ഏകദിന ലോകകപ്പിനു മുന്നോടിയായി ടീം ക്യാപ്റ്റന്മാര് ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാന്‍ രാജകൊട്ടാരത്തിലെത്തിയിരുന്നു. എല്ലാ നായകന്മാരും രാജകീയ കൂടിക്കാഴ്ചയില്‍ പാന്റ്സും സ്യൂട്ടുമണിഞ്ഞ് എത്തിയപ്പോള്‍ പാക്ക് ക്രിക്കറ്റ് ടീം നായകന് സര്‍ഫ്രാസ് അഹമ്മദിന്റെ വരവാണ് ഏവരേയും ഞെട്ടിച്ചത്. ഔദ്യോഗിക ചടങ്ങിനായി സര്‍ഫ്രാസ് അഹ്മ്മദ് എത്തിയത് പരമ്പരാഗത വേഷമായ സല്‍വാര്‍ കമ്മീസ് ധരിച്ചാണ്. സല്‍വാര്‍ കമ്മീസിന്റെ മുകളിലൂടെ പാക്ക് ടീമിന്റെ പച്ച നിറത്തിലുള്ള പുറം കുപ്പായവും ധരിച്ചിരുന്നു.
നിരവധി പേര് സര്‍ഫ്രാസ് അഹ്മ്മദിന്റെ വേഷത്തിന് കൈയ്യടിച്ചപ്പോള്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. പാക്ക് വംശജനായ കനേഡിയന്‍ എഴുത്തുകാരന് തരേക് ഫത്താഹ് ആണ് ചിത്രം സഹിതം പങ്കുവെച്ച് പാക്ക് നായകനു മേല്‍ പരിഹാസം ചൊരിഞ്ഞത്. ബെക്കിങ്ങാം കൊട്ടാരത്തില്‍ ടീം നായകന്മാര് എലിസബത്ത് രാജഞ്ിയോടെത്ത് ഫോട്ടോഷൂട്ട് നടന്നു. നിങ്ങള്‍ ഊഹിക്കാമോ ആരാണ് പൈജാമ അണിഞ്ഞ് ചടങ്ങിനെത്തിയതെന്ന്. അത് മറ്റാരുമല്ല, പാക്ക് ക്യാപ്റ്റന്‍( പിന് നിരയില്‍ നിന്ന് ഇടത്) തൊട്ടടുത്തുള്ള ചിത്രം നോക്കൂ എന്ന് പറഞ്ഞാണ് തരേക് ട്വീറ്റ് ചെയ്തത്.

പിന്നാലെ തരേകിനെതിരെ പാക്ക് ആരാധകര്‍ രംഗത്തെത്തി. തുടര്‍ന്ന് സര്‍ഫ്രാസ് അഹ്മ്മദിനെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകരും എത്തുകയായിരുന്നു.
സ്വന്തം രാജ്യത്തിന്റെ വേഷം അണിഞ്ഞ് എത്തുന്നതില്‍ എന്ത് തെറ്റാണുള്ളത്. ഇംണ്ടില്‍ ചെല്ലുമ്പോള്‍ സ്യൂട്ട് അണിയണമെന്ന് എന്താണ് നിര്‍ബന്ധം? അങ്ങനെയാണെങ്കില്‍ ഇന്ത്യയിലെത്തുന്ന വിദേശികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമ്പോള്‍ കുര്‍ത്തയും പൈജാമയും ധരിക്കണം.. എന്നിങ്ങനെ സര്‍ഫറാസിനെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകരുടെ കമന്റുകള്‍ നീളുന്നു.
ബെക്കിങ്ങാം കൊട്ടാരത്തിലുള്ള സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുമുണ്ടായിരുന്നു. ഇംഗ്ലണ്ട് നായകന് ഒയിന്‍ മോര്‍ഗനു തൊട്ടടുത്തായി ചിരിച്ചുകൊണ്ട് നില്ക്കുന്ന കോഹ്ലിയുടെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.

Comments